mammotty

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി ഒരുങ്ങുന്ന മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ചിത്രം ഷാർജയിൽ ചിത്രീകരണം പുരോഗമിക്കുമ്പോൾ, ആസിഫ് അലി ചിത്രം ദുബായിൽ ഇന്ന് ചിത്രീകരണം ആരംഭിക്കും. ആസിഫ് അലിയും ദിവ്യപ്രഭയുമാണ് താമർ കെ.വി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത്ത് വിനായക ആണ് നിർമ്മാണം. മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാന് ദുബായിലും അബുദാബിയിലും ചിത്രീകരണം ഉണ്ടായിരുന്നു. ഇതാദ്യമായാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രം ദുബായിൽ ചിത്രീകരിക്കുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിരവധി ചിത്രങ്ങൾ ദുബായിൽ ചിത്രീകരിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി ജോഷി സംവിധാനം ചെയ്ത ദുബായ് എന്ന ചിത്രം പൂർണമായും ദുബായുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. 150 ദിവസത്തെ ചിത്രീകരണമാണ് മഹേഷ് നാരായണൻ ചിത്രത്തിന്. ലണ്ടനിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഷെഡ്യൂൾ. മോഹൻലാൽ ആന്റി ഹീറോയായി അതിഥി വേഷത്തിൽ എത്തുന്നു. നയൻതാരയാണ് നായിക. ചെന്നൈയിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന നയൻതാര വൈകാതെ മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യും. അതേസമയം ഇതാദ്യമായാണ് ആസിഫ് അലിയും ദിവ്യപ്രഭയും ഒരുമിക്കുന്നത്. 1001 നുണകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് താമർ. ദുബായിൽ നിന്നുള്ള നിരവധി കുട്ടികളും അഭിനേതാക്കളാകുന്നുണ്ട്.