hi

വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം.കാണിക്കവഞ്ചി കുത്തിപ്പൊളിച്ചെങ്കിലും തകിട് ബലമുള്ളതായതിനാൽ പണമെടുക്കാൻ കഴിഞ്ഞില്ല. പുലർച്ചെ നടതുറക്കാനെത്തിയ ജീവനക്കാരാണ് കാണിക്കവഞ്ചി കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാമൂട് പൊലീസെത്തി നടപടി സ്വീകരിച്ചു.