വിതുര: പഞ്ചായത്ത് കമ്മിറ്റി മിനിറ്റ്സുകൾ ക്ലോസ് ചെയ്ത് നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത്കമ്മിറ്റി തടസപ്പെടുത്തുകയും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു.ഉപരോധ സമരത്തിന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ,പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ,തുരുത്തി വാർഡ്മെമ്പർ എൻ.എസ്.ഹാഷിം,തൊളിക്കോട് ടൗൺ വാർഡ്മെമ്പർ ഷെമിഷംനാദ്,ചെട്ടിയാംപാറ വാർഡ്മെമ്പർ ബി.പ്രതാപൻ,തച്ചൻകോട് വാർഡ് മെമ്പർ തച്ചൻകോട് വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.