തിരുവനന്തപുരം: വൃക്ക രോഗത്താൽ വലയുന്ന മൂന്ന് സഹോദരങ്ങൾക്ക് കടകംപള്ളി ജനകീയ സമിതിയുടെ നേതൃത്വത്തിൽ സാമ്പത്തികസഹായം നൽകി.ജനകീയ സമിതിയുടെ ഓഫീസിനു മുന്നിൽ നടന്ന യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയാണ് സഹായം കൈമാറിയത്.കൗൺസിലർമാരായ പി.കെ.ഗോപകുമാർ,എൻ.അജിത്ത്,ഡി.ജി.കുമാരൻ,കുമാരപുരം രാജേഷ് (ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി കോൺഗ്രസ് പ്രസിഡന്റ്),മോഹനൻ (കടകംപള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി),സുരേഷ് കുമാർ (ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം), കടകംപള്ളി എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ഇ.വി.പ്രേമചന്ദ്രൻ നായർ,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം കടകംപള്ളി സനൽകുമാർ,എ.ടി.ബാബു,ജനകീയ സമിതി പ്രസിഡന്റ് കെ.ബാബുക്കുട്ടൻ നായർ,സെക്രട്ടറി ആർ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.എ.വി.പ്രദീപ്കുമാർ സ്വാഗതവും സുഭാഷ് നന്ദിയും പറഞ്ഞു.