padanam-udhgadanam

ആറ്റിങ്ങൽ : സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പഠനത്തിന്റെ പതിനെട്ടാം ബാച്ച്, ഹയർ സെക്കൻഡറിയുടെ ഒൻപതാം ബാച്ച് എന്നിവയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി നിർവഹിച്ചു. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ജീവൻ ലാൽ, സുജ ടീച്ചർ, സെന്റർ കോഓർഡിനേറ്റർമാരായ മിനി രേഖ ജി.ആർ, ബിന്ദു കെ .ആർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അച്ചാ ഹിന്ദി അദ്ധ്യാപികയായ ശ്രീകല ടീച്ചറെ ആദരിച്ചു.