pidikoodiya-pambumai-raji

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫീസ് കെട്ടിടത്തിൽ നിന്നും ഉഗ്രവിഷമുള്ള രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടി. ഡിപ്പോ കെട്ടിടത്തിലെ ഓഫീസിനുള്ളിൽ പഴയ ഫയലുകൾ സൂക്ഷിച്ചിരുന്ന മുറികളിൽ നിന്നുമാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. രാവിലെ ഓഫീസ് ജീവനക്കാരനാണ് പാമ്പിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. അധികൃതർ അറിയിച്ചതിനെ തുടർന്ന് വിതുര സ്വദേശിനി രാജി എത്തി പാമ്പുകളെ പിടികൂടി. കെ.എസ്.ആർ.ടി.സി ഡിപ്പോയും പരിസരവും വർഷങ്ങളായി കാടുമൂടിയ നിലയിലാണന്ന് യാത്രക്കാർ പറഞ്ഞു.