
പാലോട്: കോൺഗ്രസ് നന്ദിയോട്,കുറുപുഴ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നന്ദിയോട് ജംഗ്ഷനിൽ സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ സംഗമം മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.നന്ദിയോട് മണ്ഡലം പ്രസിഡന്റ് കെ.എസ്.ജീവകുമാർ അദ്ധ്യക്ഷത വഹിച്ചു. ആനാട് ജയൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ,വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,കല്ലറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.സുശീലൻ,ബി.എൽ.കൃഷ്ണപ്രസാദ്,പത്മാലയം മിനിലാൽ,പി. രാജീവൻ,അരുൺ രാജൻ,വി.രാജ് കുമാർ,പേരയം സിഗ്നി,പുലിയൂർ സനൽ,കടുവാച്ചിറ സനൽ,ബി.എസ്. രമേശൻ,നന്ദിയോട് സാജു,നന്ദിയോട് അനിൽകുമാർ, ലൈല ജ്ഞാനദാസ്, ദീപ മുരളി, ബീന രാജു , കള്ളിപ്പാറ സനൽ,അനസ് ഖാൻ, ടി. എച്ച്. വിജയ് മോഹനൻ, പൊട്ടൻചിറ അജികുമാർ, ആർ. സി. രാജേഷ്,സി. പി .വിനോദ്, സാബു കുറുപുഴ, കുടവനാട് ഹൽഗുനൻ, ബീനബാബു, ബിന്ദു വഞ്ചുവം, ആനകുളം രവി , സീന വെമ്പ്,സൈഫുദ്ദീൻ,കുറുപുഴ ഷാജഹാൻ, രാജേന്ദ്രൻ ആലംപാറ, സുന്ദരൻ നായർ കുറുന്തളി, വിവിധ തൊഴിലുറപ്പ് സൈറ്റുകളിലെ മാറ്റുമാർ,തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. കുറുപുഴ മണ്ഡലം പ്രസിഡന്റ് വിനു എസ്. ലാൽ സ്വാഗതം പറഞ്ഞു.