jdu

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമെന്ന് ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി.സുരേന്ദ്രൻ പിള്ള. കേന്ദ്രം ധനസഹായം നൽകാത്തത്തിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒയ്ക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.എൻ.എം. നായർ,പരശുവയ്ക്കൽ രാജേന്ദ്രൻ,ടി.എൻ. സുരേഷ് വലിയശാല നീലകണ്ഠൻ,ജി.സതീഷ് കുമാർ,റൂഫസ് ഡാനിയൽ,ജനതാ പ്രവാസി സെന്റർ സംസ്ഥാന പ്രസിഡന്റ് എസ്. സുനിൽ ഖാൻ,അഡ്വക്കേറ്റ് ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.