ddd

തിരുവനന്തപുരം: ഹോർട്ടി കോർപ്പിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കെ.എസ്.അനിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.പെർമനന്റ് ജീവനക്കാർക്ക് പത്തും,പതിനൊന്നും,ശമ്പള കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹോർട്ടികോർപ്പ് എംപ്ലോയീസ് കോൺഗ്രസ് (എസ്) യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനറൽ സെക്രട്ടറി രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ വിദ്യാ വിനോദ്,ജിനോദ്,അനീഷ്,സുമേഷ്,മോഹനൻ നായർ,ശോഭനകുമാരി,ഗംഗ,മഞ്ജു,ശ്രീദേവി,സുനിത,തങ്കം,അനിത,രാജി,സാറ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: ഹോർട്ടികോർപ്പ് എംപ്ലോയീസ് കോൺഗ്രസ് (എസ്) യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം കെ.എസ്.അനിൽ ഉദ്ഘാടനം ചെയ്യുന്നു