general

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ കൊടിനട,​ പനയത്തേരി,​ തൈക്കൂട്ടം,​ കാട്ടുകുളം,​ എസ്.ബി.ടി പൗർണമി റോഡുകൾ തകർന്നതിൽ കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി വാഴനട്ടും റീത്തുവച്ചും പ്രതിഷേധിച്ചു. ഔട്ടർറിംഗ് റോഡിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ അടിയന്തരമായി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി നിർവാഹകസമിതിയംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ലിയാഖത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ.വി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,മെമ്പർ പള്ളിച്ചൽ സതീഷ്,​കാട്ടാക്കട ബ്ലോക്ക് സെക്രട്ടറിമാരായ വെമ്പന്നൂർ അജി,​ധന്യരഘുവരൻ,​താന്നിവിള സുരേഷ്,​ഐ.എൻ.ടി.യു.സി നേതാവ് വെടിവെച്ചാൻകോവിൽ വിജയൻ,​മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം,​ മുൻമെമ്പർമാരായ അജിത,​ ബിന്ദു,​സുരേഷ്,​ബൂത്ത് പ്രസിഡന്റുമാരായ വടക്കേവിള മോഹനൻ,​രതികുമാരി,​മുൻവാർഡ് പ്രസിഡന്റ് അഡ്വ.മോഹനൻ,​മണ്ഡലം സെക്രട്ടറിമാരായ വടക്കേവിള രഞ്ജിത്ത്,​ഗോപകുമാരനാശാരി,​ രാജൻ വടക്കേവിള,ഓ.എം.അലി,​ വടക്കേവിള സുരേഷ്,​ മുസ്ലീംലീഗ് നേതാവ് അബ്ദുൾസലാം തുടങ്ങിയവർ പങ്കെടുത്തു. മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് ജെ.എം.മാഹീം സ്വാഗതവും വാർഡ് സെക്രട്ടറി രത്നാകരൻ നന്ദിയും പറഞ്ഞു.