biju

തിരുവനന്തപുരം: പേരൂർക്കട ഓവർബ്രിഡ്ജ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് പേരൂർക്കട ഏരിയാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ മോഡൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം.ആശുപത്രിയിൽ പുതിയ സിടി സ്‌കാൻ യൂണിറ്റ്,മുഴുവൻ സമയം പ്രവർത്തിക്കുന്ന എക്സ് റേ യൂണിറ്റ്,ഡയാലിസിസ് യൂണിറ്റിൽ കൂടുതൽ സൗകര്യം,കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം എന്നിവ ഉറപ്പാക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്നും ആവശ്യമുയർന്നു.ചർച്ചകൾക്ക് സി. വേലായുധൻ,സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ.സീമ,ജില്ലാ സെക്രട്ടറി വി.ജോയി,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.അജയകുമാർ,എൻ.രതീന്ദ്രൻ,ഡി.കെ.മുരളി തുടങ്ങിയവർ പങ്കെടുത്തു.

ബി.ബിജു ഏരിയാ സെക്രട്ടറി

പേരൂർക്കട ഏരിയാ സെക്രട്ടറിയായി ബി.ബിജുവിനെ തിരഞ്ഞെടുത്തു.സി.വേലായുധൻ,എസ്.ശ്യാമളകുമാർ,ചാന്നാൻവിള മോഹനൻ,ബി.ജയകുമാർ,ആർ.ദിനേശ്,എം.എ.റഹിം,എ.അജ്മൽ ഖാൻ,ടി.സുനിൽ കുമാർ,എം.ലാലു,ആർ.പ്രീത,അംശു വാമദേവൻ,എൽ.ജോസഫ് വിജയൻ,ആർ.ഗീതാ ഗോപാൽ,ബി.ശരത്ചന്ദ്രകുമാർ,പ്രതിൻ സാജ് കൃഷ്ണ,വി.ശാന്തകുമാർ,ആർ.അജിത്ത്,സി.അജിത്ത്,കെ.മോഹൻകുമാർ,ആർ.അമൽ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ. മുതിർന്ന നേതാവടക്കമുള്ള ചിലരെ കമ്മിറ്റിയിൽ നിന്ന് വെട്ടിനിരത്തിയെന്നും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം മറികടന്ന് മുഴുവൻ സമയം ജോലിയുള്ളയാളെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തെന്നും ആരോപണമുണ്ട്.