ഹയർ സെക്കൻഡറിയിൽ കാർമ്മൽ മാത്രം
നെയ്യാറ്റിൻകര: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ബാൻഡ് മേളം പൂന്തുറ സെന്റ് ഫിലോമനാസ് ജി.എച്ച്.എസ്.എസ് വിജയികളായി.പത്താം ക്ലാസുകാരി എസ്.ഷഹാനയാണ് ടീം ലീഡർ.അവധിക്കാലം മുതൽ നിരന്തരം പരിശീലനം നടത്തിയാണ് ടീം ജില്ലാ സ്‌കൂൾ കലോത്സവം വരെയെത്തിയത്.കഴിഞ്ഞ വർഷം ഉപജില്ലാതലത്തിൽ മത്സരിച്ചെങ്കിലും ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല.പിന്നെ, തുടർച്ചയായി കഠിനപരിശ്രമം നടത്തിയാണ് ജില്ലാതലം വരെയെത്തിയത്. നിതിൻ ജോസഫാണ് പരിശീലനം നൽകുന്നത്.സൈന്യത്തിന്റെ ബീറ്റിംഗ് റിട്രീറ്റ് മാതൃകയിലാണ് പരിശീലനം.
ആകെ 6 ടീമുകളാണ് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലാകട്ടെ ഒരു ടീം. വെല്ലുവിളികളില്ലാതെ കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ ഈ വിഭാഗം ബാൻഡ് മേളത്തിൽ സംസ്ഥാന കലോത്സവത്തിൽ യോഗ്യത നേടി.കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയത് കാർമ്മൽ സ്കൂളായിരുന്നു.