തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തെപ്പോലും വർഗീയമായി കാണുന്ന സി.പി.എം കേരളത്തെ വർഗീയമായി വിഭജിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി. വെള്ളറട പഞ്ചായത്തിലെ കരിയ്ക്കാമംകോട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ കുടയാൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിളിയൂർ മണ്ഡലം പ്രസിഡന്റ് ജയച്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെയ്യാറ്റിൻകര സനൽ,എ.ടി ജോർജ്, ആർ.വൽസലൻ, അൻസജിത റസ്സൽ, ചെമ്പഴന്തി അനിൽ, വെള്ളറട ഗിരീഷ്, പാറശ്ശാല സുധാകരൻ, അഡ്വ.ജോൺ, സോമൻകുട്ടി നായർ, പി എ.എബ്രഹാം, വിൽഫ്രഡ് രാജ്, രാജ് മോഹൻ, മണലി സ്റ്റാൻലി, തത്തലം രാജു, സുധാകരൻ നായർ, കെ.ജി.മംഗൾ ദാസ്, ആനി പ്രസാദ്, സരളാ വിൻസന്റ്, കുടയാൽ സുരേന്ദ്രൻ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.ു