തിരുവനന്തപുരം: 33-ാമത് പി.കെ.പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റ് പുരസ്കാരങ്ങൾ ഡോ.കെ.എസ്.രവികുമാർ,ആഷാ മേനോൻ എന്നിവർ ഏറ്രുവാങ്ങി.മലയാളത്തിൽ പ്രസിദ്ധീകൃതമായ ഏറ്റവും മികച്ച ജീവചരിത്ര കൃതിക്കുള്ള പുരസ്കാരത്തിന് ഡോ.കെ.എസ്.രവികുമാർ രചിച്ച ‘കടമ്മനിട്ട - കവിതയുടെ കനലാട്ടം ‘ എന്ന ഗ്രന്ഥവും ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രൊഫ.എസ്.ഗുപ്‌തൻനായർ സ്‌മാരക സാഹിത്യ നിരൂപണ ഗ്രന്ഥപുരസ്കാരത്തിന് ആഷാ മേനോന്റെ ‘സനാതനധർമിയായ മരണം' എന്ന കൃതിക്കുമാണ് ലഭിച്ചത്. പുരസ്ക‌ാരങ്ങൾ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും കേരള സർവകലാശാലയുടെയും വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നൽകി.ട്രസ്റ്റ് പ്രസിദ്ധീകരിച്ച കഥാപഠനങ്ങൾ,കവിതാപഠനങ്ങൾ,നോവൽ പഠനങ്ങൾ എന്നീ ഗ്രന്ഥങ്ങളുടെ പുനഃപ്രകാശനം പി.കെയുടെ ചെറുമകൾ ബിന്നി പ്രദീപിന് നൽകി മോഹനൻ കുന്നുമ്മൽ നിർവഹിച്ചു.

ഡോ.എ.എം.ഉണ്ണിക്കൃഷ്‌ണൻ അദ്ധ്യക്ഷനായി.ഡോ.ടി.ജി.മാധവൻകുട്ടി പി.കെ.പരമേശ്വരൻനായർ അനുസ്‌മരണവും ഡോ.ആനന്ദ് കാവാലം എസ്.ഗുപ്‌തൻനായർ അനുസ്‌മരണവും നടത്തി.ഡോ.സുജ കുറുപ്പ്

പി.എൽ പുരസ്കാരം

നേടിയ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തി. ഡോ.കെ.എസ്.രവികുമാർ,ആഷാ മേനോൻ,ട്രസ്റ്റ് പ്രസിഡന്റ് എ.ബി.രഘുനാഥൻനായർ,ട്രസ്റ്റ് മെമ്പർ ഡോ.ജി.പി.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.നവസംസ്‌കാരസിദ്ധാന്തങ്ങൾ എന്ന വിഷയം ആസ്‌പദമാക്കി ചർച്ചാസമ്മേളനങ്ങളും നടന്നു.