നെയ്യാറ്റിൻകര: ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം മത്സരങ്ങളെല്ലാം തുടങ്ങിയത് വൈകി.വേദി മൂന്നിൽ വൈകിട്ട് നാലിന് ആരംഭിക്കേണ്ട കഥകളി മത്സരം തുടങ്ങിയത് 5.45ന്.മത്സരത്തിൽ പങ്കെടുക്കാനായി ഉടുത്തുകെട്ടിയൊരുങ്ങി ചുട്ടികുത്തി കാത്തിരുന്നു കുട്ടികൾ നന്നേ വിഷമിച്ചു.ഇതേ സമയത്ത് തുടങ്ങേണ്ട ഹയർസെക്കൻഡറി വിഭാഗം ചാക്യാർക്കൂത്ത് ആരംഭിച്ചത് 5.35ന്. തിരുവാതിരക്കളി, വഞ്ചിപ്പാട്ട്, ചെണ്ടമേളം തുടങ്ങിയവയൊക്കെ വൈകിയാണ് ആരംഭിച്ചത്. മേക്കപ്പിട്ട കുട്ടികളൊക്കെ മൊബൈൽ ഫോൺ നോക്കിയിരുന്ന് സമയം കളയുകയായിരുന്നു.

ഉദ്ഘാടന ചടങ്ങും മുക്കാൽ മണിക്കൂർ വൈകി 4.15നാണ് ആരംഭിച്ചത്.സംഘാടകരുടെ ഭാഗത്തെ വീഴ്ചമാത്രമായിരുന്നില്ല മത്സരം തുടങ്ങാൻ വൈകിയതിന് കാരണം.ചെസ്റ്റ് നമ്പ‌ർ ലോട്ട് എടുക്കാൻ മത്സരാ‌ർത്ഥികൾ എത്താത്തതും വൈകുന്നതിന് കാരണമായി.