
തിരുവനന്തപുരം: അപൂർവരോഗത്തിന്റെ പിടിയിലായ 34 കാരിയായ നിർധന യുവതി ചികിത്സാസഹായം തേടുന്നു. തിരുവനന്തപുരം ആൾസെയിന്റ്സ് കോളേജിനു സമീപം പുതുവൽ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അശോകന്റെ മകൾ അശ്വതി എസ്.ബി-യാണ് സ്ക്ലീറോഡെർമ എന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലുള്ളത്. അക്ഷയ സെന്റർ ജീവനക്കാരിയായിരുന്ന അശ്വതിക്ക് 2014ൽ ടി.ബിയുടെ രൂപത്തിലായിരുന്നു രോഗത്തിന്റെ തുടക്കം. മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നതിനിടെയാണ് 2015ൽ സ്‌ക്ലീറോഡെർമ സ്ഥിരീകരിച്ചത്. പ്രതിമാസം വലിയ ചെലവ് ചികിത്സയ്ക്ക് കണ്ടെത്താൻ കഴിയാതെ കുടുംബം വലയുകയാണ്. ഏക മകൾ സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ആൾ സെയിന്റ്സ് കോളേജിനു സമീപത്തുള്ള വാടക വീട്ടിൽ മാതാവിന്റെ പരിചരണത്തിലാണ് അശ്വതി. ചികിത്സാസഹായനിധി ശേഖരണത്തിനായി മാതാവ് ബിന്ദുവിന്റെ പേരിൽ എസ്.ബി.ഐ കൊച്ചുവേളി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ- Bindu.S. 67380726451. IFSC SBIN0070424. ഫോൺ 9526363878.