
തിരുവനന്തപുരം: കേരളസർവകലാശാല എം.എഡ് പ്രവേശനത്തിന് 27 ന് സർവകലാശാല ആസ്ഥാനത്ത് വച്ചും 29, 30 തീയതികളിൽ അതത് കോളേജുകളിൽ വച്ചും സ്പോട്ട് അലോട്ട്മെന്റ് നടത്തും.
എം.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
രണ്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ ഡിസംബർ 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി ജിയോളജി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി ഫിസിക്സ്, പി.ജി.സി.എസ്.എസ് മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക്, പി.ജി.സി.എസ്.എസ് എം.എസ്.സി സൈക്കോളജി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വെവവോസി
മൂന്നാം സെമസ്റ്റർ എം.ബി.എ (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി 2019, 2020 അഡ്മിഷനുകൾ ആദ്യ മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ കോഴ്സ് വൈവ, സമ്മർ ഇന്റേൺഷിപ്പ് റിപ്പോർട്ട് ഇവാല്വേഷൻ, വൈവവോസി പരീക്ഷകൾ 28 മുതൽ നടക്കും.
കാലിക്കറ്റ് സർവകലാശാല പരീക്ഷാ തീയതി
വിദൂര വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ (2014, 2015 പ്രവേശനം) ബാച്ചിലർ ഒഫ് ഇൻറ്റീരിയർ ഡിസൈൻ ഏപ്രിൽ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2025 ജനുവരി 13ന് തുടങ്ങും.
കണ്ണൂർ സർവകലാശാല തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 27 വരെയും പിഴയോടു കൂടി 28 വരെയും അപേക്ഷിക്കാം.
കേരള വാഴ്സിറ്റിയിൽ നാലുവർഷ ബിരുദ പരീക്ഷ തുടങ്ങി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ കോളേജുകളിൽ നാലു വർഷ ബിരുദ പരീക്ഷ ഇന്നലെ തുടങ്ങി. ഡിസംബർ ആറിന് സമാപിക്കും. 155 കോളേജുകളിലായി 23000 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 65 വ്യത്യസ്ത കോഴ്സുകളാണുള്ളത്. സർവകലാശാല തയ്യാറാക്കുന്ന ചോദ്യപേപ്പർ പരീക്ഷാദിവസം രാവിലെ ഓൺലൈനായി കോളേജുകളിലേക്ക് അയച്ചു. 700 കുട്ടികളിൽ കൂടുതലുള്ള 2 കോളേജുകളിൽ മൂന്നു മണിക്കൂർ മുൻപ് ചോദ്യം പ്രിന്റെടുക്കാൻ അനുവദിച്ചു. ബാക്കിയുള്ളിടത്ത് രണ്ടുമണിക്കൂർ മുൻപാണ് പ്രിന്റെടുത്തത്. പരീക്ഷാ കൺട്രോളർ ഡോ.എൻ. ഗോപകുമാർ കോളേജുകളിലെത്തി ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി. ഒരിടത്തും സാങ്കേതിക പ്രശ്നങ്ങളില്ലാതെ സുഗമമായി പരീക്ഷ നടന്നതായി അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.