തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ വീടിനും കെട്ടിടങ്ങൾക്കും കാലപ്പഴക്കം നിർണയിച്ച് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 28ന് രാവിലെ 9.30ന് പൊതുമരാമത്ത് മന്ത്രിയുടെ വസതിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. കാലപ്പഴക്കം നിർണയിച്ച് നഷ്ടപരിഹാരം നിർണയിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് നിലവിലുള്ള മാർക്കറ്റ് വില അടിസ്ഥാനമാക്കി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം. നിലവിലുള്ള ഉത്തരവ് വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള 6500ഓളം കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെന്നും പഴയവില കണക്കാക്കി ആളുകളെ കുടിയൊഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജനകീയ സമരസമിതി നേതാക്കളായ ചന്ദ്രമോഹൻ നായർ,സിസിലിപുരം പി.വിജയൻ,ഹാഷിം എന്നിവ‌ർ ആരോപിച്ചു.