sc

കായംകുളം : രണ്ട് ശബരിമല തീർത്ഥാടകർ കുഴഞ്ഞു വീണു മരിച്ചു. കായംകുളം പെരിങ്ങാല ഇല്ലത്തയ്യത്തു വീട്ടിൽ രാധാകൃഷ്ണ (59)നും ആണ് മരിച്ചത്. എരുമേലിയിൽനിന്ന് പരമ്പരാഗത കാനനപാതയിലൂടെ പമ്പയിലെത്തിയപ്പോൾ രാധാകൃഷ്ണന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ പമ്പാ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികൾ സ്വീകരിച്ച പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ : ആനന്ദവല്ലി. മക്കൾ : അമൽ ആദിത്യൻ.