തിരുവനന്തപുരം: സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവ.ലോകോളേജുമായി സഹകരിച്ച് ഇന്ന് തിരുവനന്തപുരത്ത് സംസ്ഥാനതല ഭരണഘടനാദിനാചരണം സംഘടിപ്പിക്കും.സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ജെ.ചെലമേശ്വർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ മന്ത്രിമാരായ എം.ബി.രാജേഷ്,ഒ.ആർ.കേളു,അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ,ഡോ.എ.സമ്പത്ത്,ഡോ.രാജുനാരായണ സ്വാമി ഐ.എ.എസ്,എസ്.ആർ.ശക്തിധരൻ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ ജസ്റ്റിസ് ജെ. ചെലമേശ്വർ 'ഇന്ത്യയിലെ കഴിഞ്ഞ 75 വർഷത്തെ നിയമവാഴ്ചയും ഭരണഘടനാപരമായ ഭരണനിർവഹണവും"എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.ഗവ.ലോകോളേജ് സെമിനാർ ഹാളിൽ വൈകിട്ട് 4 മുതൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹ്യ-രാഷ്ട്രീയ-നിയമരംഗത്തെ പ്രമുഖരും പൊതു-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപക-വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു.സി അറിയിച്ചു.