തിരുവനന്തപുരം: നഗരത്തിലെ തുറന്നുകിടക്കുന്ന ഓടകൾ അടിയന്തരമായി സ്ലാബിട്ട് മൂടണമെന്ന് ഫ്രറ്റേണിറ്റി ഒഫ് റസിഡന്റ്സ് അസോസിയേഷൻ തിരുവനന്തപുരം സർക്കാരിനോടും കോർപ്പറേഷനോടും ആവശ്യപ്പെട്ടു. നഗരത്തിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞും ഗ്യാസ് പൈപ്പ് ലൈനിനായി കുഴിച്ചും തകർന്നു കിടക്കുകയാണ്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.പ്രസിഡന്റ് ഡോ.പി.ജയദേവൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരി അഡ്വ.പരണിയം ദേവകുമാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഡോ.മോസസ്,അഡ്വ.ശൂരനാട് ചന്ദ്ര ശേഖരൻ,സതീഷ് ചന്ദ്രൻ നായർ,ശ്യാം മോഹൻ,കെ.ജി.ബാബു,ഷറഫുദ്ദീൻ സാഹിബ്,വി.എസ്.പ്രദീപ്,മുത്തു ഷറഫ്,വിൻസന്റ് തുടങ്ങിയവർ പങ്കെടുത്തു.