
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളന ഷെഡ്യൂളിന് അന്തിമ രൂപമായി. ഡിസംബർ 10 മുതൽ ഫെബ്രുവരി 9 വരെയാണ് ജില്ലാ സമ്മേളനങ്ങൾ . കൊല്ലം ജില്ലയിലാണ് തുടക്കം. സമാപനം തൃശൂരിലും.
ഓരോ ജില്ലയിലും പങ്കെടുക്കുന്ന നേതാക്കളുടെ പട്ടിക.ജില്ല, സമ്മേളന തീയതി, ഉദ്ഘാടകൻ എന്ന ക്രമത്തിൽ.
കൊല്ലം: ഡിസംബർ 10,11,12(എം.എ.ബേബി). തിരുവനന്തപുരം: ഡിസം.21,22,23(എം.എ.ബേബി), വയനാട്:ഡിസം 21,22,23(എ.വിജയരാഘവൻ), പത്തനംതിട്ട:ഡിസം 28,29,30(എം.വി.ഗോവിന്ദൻ), മലപ്പുറം:ജനുവരി 1,2,3(എ.വിജയരാഘവൻ), കോട്ടയം: ജനു 3,4,5(എം.എ.ബേബി), ആലപ്പുഴ: ജനുവരി 10,11,12(പിണറായിവിജയൻ), പാലക്കാട് : ജനു 21,22,23(എം.വി.ഗോവിന്ദൻ), എറണാകുളം: ജനു 25,26,27(എം,വി.ഗോവിന്ദൻ), കോഴിക്കോട്: ജനു 29,30,31(പിണറായി വിജയൻ), കണ്ണൂർ :ഫെബ്രുവരി 1,2,3(പിണറായിവിജയൻ), ഇടുക്കി: ഫെബ്രുവരി 4,5,6(എം.വി.ഗോവിന്ദൻ, കാസർകോട്:ഫെബ്രുവരി 5,6,7(എ.വിജയരാഘവൻ), തൃശൂർ:ഫെബ്രുവരി 9,10,11(എം.വി.ഗോവിന്ദൻ.