1

വിഴിഞ്ഞം: അയൽവാസിയുടെ വീടുകയറി ആക്രമിച്ചു. 4 പേർക്ക് പരിക്ക്. കോട്ടുകാൽ നന്നം കുഴിയിൽ വസ്‌തു തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ വീടു കയറി ഗൃഹനാഥൻ,ഭാര്യ, അംഗപരിമിതയായ സഹോദരി, മരുമകൻ എന്നിവരെയാണ് ആക്രമിച്ചു പരുക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ അയൽവാസിയായ രാഹുൽ (24), സുഹൃത്ത് നരുവാമൂട് സ്വദേശി സാജൻ(24) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റു ചെയ്‌തു. രാഹുലിന്റെ പിതാവ് കുമാർ (65) ഒളിവിലാണ്. നന്നംകുഴി സ്വദേശിയെയാണ് ഹെൽമറ്റുപയോഗിച്ചു തലക്കടിച്ചു പരിക്കേൽപ്പിച്ചത്. ഇയാളുടെ ഭാര്യയുടെ കവിളിൽ ഇരുമ്പ് വള ഉപയോഗിച്ച് ഇടിച്ചു പരിക്കേൽപ്പിക്കുകുകയും അംഗപരിമിതയായ സഹോദരിയെ ആക്രമിക്കുകയും ചെയ്തു. അടിയേറ്റ് രാജന്റെ മരുമകന്റെ പല്ലിളകിയതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. പരുക്കേറ്റവർ ചികിത്സയിലാണ്. വസ്‌തുതർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണ കാരണമെന്നു വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് പറഞ്ഞു.പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.ഐ മാരായ ദിനേശ്, എം.പ്രശാന്ത്, എ.എസ്.ഐ പ്രഭാകരൻ സി.പി.ഒ അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.