തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനത്തിൽ ചാമ്പ്യൻ പട്ടത്തിനായുള്ള പോരാട്ടത്തിൽ കിളിമാനൂർ ഉപജില്ല മുന്നിൽ. 25 പോയിന്റുമായാണ് കിളിമാനൂർ പോയിന്റു പട്ടികയിൽ മുന്നേറ്റം തുടരുന്നത്. 11 പോയിന്റുമായി തിരുവനന്തപുരം സൗത്ത് ഉപജില്ല രണ്ടാം സ്ഥാനത്തും എട്ടു പോയിന്റുകൾ വീതം നേടിയ ആറ്റിങ്ങൽ,നെടുമങ്ങാട് ഉപജില്ലകൾ തൊട്ടു പിന്നിലുമായുണ്ട്.ആദ്യ ദിനത്തിലെ മുഴുവൻ മത്സരങ്ങളുടെയും ഫലങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.സ്‌കൂളുകളുടെ വിഭാഗത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കിയത് കിളിമാനൂർ ഗവൺമെന്റ് എച്ച്എസ്എസ് ആണ്. 15 പോയിന്റോടെയാണ് മുന്നിലെത്തിയത്. വെങ്ങാനൂർ ഗേൾസ് എച്ച്എസ്എസ് ആണ് തൊട്ടുപിന്നിൽ