
എം.ബി.ബി.എസ്, ബി.ഡി.എസ് സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനായി 27ന് ഉച്ചയ്ക്ക് രണ്ടുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 27ന് താത്ക്കാലിക അലോട്ട്മെന്റും തുടർന്ന് 28ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in.
പി.ജി ആയുർവേദ അലോട്ട്മെന്റ്
സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ ആയുർവേദ പി.ജി പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ. 28ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഹെൽപ്പ്ലൈൻ- 0471 2525300
എം.ഫാം അലോട്ട്മെന്റ്
എം.ഫാം പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ.
മെഡിക്കൽ പി.ജി അലോട്ട്മെന്റായി
സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ആർ.സി.സിയിലും പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ. അലോട്ട്മെന്റ് ലഭിച്ചവർ 28 മുതൽ ഡിസംബർ 4ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ഓപ്ഷനുകളും റദ്ദാക്കും. ഹെൽപ് ലൈൻ: 0471 2525300.
എൽ.എൽ.ബി അലോട്ട്മെന്റ്
പഞ്ചവത്സര എൽ എൽ.ബി രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് www.cee.kerala.gov.in ൽ 27ന് മൂന്നുവരെ ഓപ്ഷൻ നൽകാം. ഹെൽപ് ലൈൻ: 0471-2525300.
ത്രിവത്സര എൽ എൽ.ബി പ്രവേശനം
 ത്രിവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് www.cee.kerala.gov.inൽ 27ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ നൽകാം. ഹെൽപ് ലൈൻ: 0471-2525300.
പി.ജി ഹോമിയോ: അലോട്ട്മെന്റായി
പി.ജി ഹോമിയോ പ്രവേശനത്തിനുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.inൽ.28ന് വൈകിട്ട് 4നകം പ്രവേശനം നേടണം.ഹെല്പ് ലൈൻ; 0471 2525300.
നോർക്ക ഡയറക്ടേഴ്സ്
സ്കോളർഷിപ്പ്: തീയതി നീട്ടി
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെ എത്തിയവരുടേയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നൽകേണ്ട  തീയതി ഡിസംബർ 15വരെ നീട്ടി. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്കാണ് അവസരം.
www.scholarship.norkaroots.org ലൂടെ മാത്രമേ അപേക്ഷിക്കാം.
യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്ക് ഉണ്ടാകണം.  വിശദവിവരങ്ങൾ 04712770528/2770543/2770500 എന്നീ നമ്പറുകളിലും ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) നിന്നും ലഭിക്കും.
മികച്ച കോളേജ് മാഗസിൻ: എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം: മികച്ച കോളേജ് മാഗസിനുകൾക്കുള്ള അവാർഡിന് കേരള മീഡിയ അക്കാഡമി എൻട്രികൾ ക്ഷണിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. മാഗസിൻ 2023-2024 അദ്ധ്യയനവർഷത്തിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയും. മാഗസിന്റെ അഞ്ചുകോപ്പികൾ സഹിതം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ അടങ്ങിയ അപേക്ഷ ഡിസംബർ 20നകം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി-682030 (ഫോൺ: 0484-2422068, 0471-2726275) വിലാസത്തിൽ ലഭിക്കണം.