accident

തിരുവനന്തപുരം: നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗതാഗത കമ്മിഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി. വണ്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രാത്രികാലങ്ങളിൽ വണ്ടികൾ അമിതവേഗതയിൽ തെറ്റായ ദിശയിൽ വരുന്നത് പതിവാണ്. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതൽ ജാഗ്രത പാലിക്കും. രാത്രികാല പരിശോധന കർശനമാക്കും. ട്രാഫിക് ലൈൻ തെറ്റിച്ചാൽ നടപടിയെടുക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒകളുമായി സഹകരിച്ച് റോഡ് അപകടങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ ആലോചിക്കും.