p

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന് നിർദ്ദേശം നൽകി. തിങ്കളാഴ്ച ജില്ലാ കലോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങിനിടെ കയറിന്റെ കുരുക്കഴിക്കാനാണ് ഇരുപതടി ഉയരമുള്ള കൊടിമരത്തിൽ കയറ്റിയത്. സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നെന്നും തന്റെ അറിവോടെയല്ലെന്നും ഡി.ഡി.ഇ ഓഫീസിലെ എ.എ ആർ.ഷീജ പറഞ്ഞു.

നെടുങ്കണ്ടത്ത് വിദ്യാർത്ഥിയെക്കൊണ്ട് ഛർദ്ദി വാരിപ്പിച്ചതിലും പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥി സംഘട്ടനത്തിൽ പ്രഥമാദ്ധ്യാപികയ്ക്കും പി.ടി.എ പ്രസിഡന്റിനും മർദ്ദനമേറ്റതിലും മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കേ​ര​ള​ ​ബാ​ങ്ക്
ജീ​വ​ന​ക്കാ​രു​ടെ
ത്രി​ദി​ന​ ​പ​ണി​മു​ട​ക്ക്
നാ​ളെ​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കേ​ര​ള​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രു​ടെ​ ​മൂ​ന്നു​ ​ദി​വ​സ​ത്തെ​ ​പ​ണി​മു​ട​ക്ക് ​നാ​ളെ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​പ്ര​സി​ഡ​ന്റ് ​വി.​എ​സ്.​ശി​വ​കു​മാ​റും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ ​ശ്യാം​കു​മാ​റും​ ​അ​റി​യി​ച്ചു.
39​ശ​ത​മാ​നം​ ​കു​ടി​ശി​ക​ ​ക്ഷാ​മ​ബ​ത്ത​ ​അ​നു​വ​ദി​ക്കു​ക,​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ​ക​മ്മി​റ്റി​യെ​ ​നി​യോ​ഗി​ക്കു​ക,​ ​ബാ​ങ്കി​ലെ​ ​ര​ണ്ടാ​യി​ര​ത്തോ​ളം​ ​ഒ​ഴി​വു​ക​ൾ​ ​പി.​എ​സ്.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ണ് ​പ​ണി​മു​ട​ക്ക്.

വ​യ​നാ​ട് ​എ​സ്റ്റേ​റ്റ് ​ഏ​റ്റെ​ടു​ക്ക​ൽ:
ഹ​ർ​ജി​ക​ൾ​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി

കൊ​ച്ചി​:​ ​വ​യ​നാ​ട് ​ചൂ​ര​ൽ​മ​ല​ ​-​ ​മു​ണ്ട​ക്കൈ​ ​ദു​ര​ന്ത​ബാ​ധി​ത​രു​ടെ​ ​പു​ന​ര​ധി​വാ​സ​ത്തി​നാ​യി​ ​മോ​ഡ​ൽ​ ​ടൗ​ൺ​ഷി​പ്പ് ​നി​ർ​മ്മി​ക്കാ​ൻ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ​ ​ര​ണ്ട് ​എ​സ്റ്റേ​റ്റ് ​ഉ​ട​മ​ക​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നാ​യി​ ​മാ​റ്റി.​ ​ജ​സ്റ്റി​സ് ​കൗ​സ​ർ​ ​എ​ട​പ്പ​ഗ​ത്തി​ന്റെ​ ​ബെ​ഞ്ചാ​ണ് ​വാ​ദം​ ​കേ​ട്ട​ത്.
നെ​ടു​മ്പാ​ല​ ​എ​സ്റ്റേ​റ്റി​ലെ​ 65.41​ ​ഹെ​ക്ട​റും​ ​ക​ൽ​പ്പ​റ്റ​ ​എ​ൽ​സ്റ്റോ​ൺ​ ​എ​സ്റ്റേ​റ്റി​ലെ​ 78.73​ ​ഹെ​ക്ട​റും​ ​ഏ​റ്റെ​ടു​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം.​ ​ഇ​തി​നെ​തി​രെ​ ​ഹാ​രി​സ​ൺ​സ് ​മ​ല​യാ​ളം​ ​ലി​മി​റ്റ​ഡും​ ​എ​ൽ​സ്റ്റോ​ൺ​ ​ടീ​ ​എ​സ്റ്റേ​റ്റും​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ളാ​ണ് ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത്.
ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​ഭൂ​മി​ക്ക് ​ന്യാ​യ​മാ​യ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റാ​ണെ​ന്നും​ ​തു​ക​ ​ഇ​തു​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​കേ​സ് ​നി​ല​നി​ൽ​ക്കു​ന്ന​ ​കോ​ട​തി​യി​ൽ​ ​നി​ക്ഷേ​പി​ക്കാ​ൻ​ ​ത​യ്യാ​റാ​ണെ​ന്നും​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചി​രു​ന്നു.