life-mission

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാതൃകാ പദ്ധതിയായ ലൈഫിലൂടെ അടച്ചുറപ്പുള്ള വീട്ടിൽ താമസമായത് 4.22 ലക്ഷം നിർദ്ധന കുടുംബങ്ങൾ. 2017ലാണ് ലൈഫ് ആരംഭിച്ചത്. 5.29 ലക്ഷം കുടുംബങ്ങളെ തദ്ദേശസ്ഥാപനങ്ങൾ ഭവന പദ്ധിക്കായി കണ്ടെത്തി. ശേഷിക്കുന്ന 1,06,624 വീടുകളുടെ നിർമ്മാണം വിവിധഘട്ടങ്ങളിലാണ്. ഗുണഭോക്തക്കളിൽ 16000 പേർ അതിദരിദ്രരാണ്.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ വീട്,​ 67,​407 എണ്ണം. കുറവ് പത്തനംതിട്ടയും,​ 16,​344. കൂടുതൽ വീടുകൾ പൂർത്തിയായത് കണ്ണൂരിലും (83.80 ശതമാനം) കുറവ് പത്തനംതിട്ടയുമാണ് (75.23 ശതമാനം). കണ്ണൂരിന് പിറകിലായി ആലപ്പുഴ, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളാണ്.

വീടും സ്ഥലവുമില്ലാത്തവർക്കായി ആറ് ഫ്ലാറ്റുകളും കൈമാറി. 22 ഫ്ളാറ്റുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. 20.38 ഏക്കർ സ്ഥലമാണ് വ്യക്തകളും സംഘടകളും സംഭാവന ചെയ്തത്. കേന്ദ്ര ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയും ലൈഫും സംയോജിപ്പിച്ചാണ് തുക അനുവദിക്കുന്നത്.

കേരളത്തിന്റെ 2.5ലക്ഷം, കേന്ദ്രത്തിന്റെ 1.5ലക്ഷം

 നഗരങ്ങളിൽ രണ്ടു ലക്ഷം തദ്ദേശസ്ഥാപനവും 1.5 ലക്ഷം കേന്ദ്രവും 50,000 രൂപ സംസ്ഥാനവും നൽകും

 പഞ്ചായത്തുകളിൽ കേന്ദ്രവിഹിതം 72,000 രൂപയാണ്. ഇവിടെയും നാലു ലക്ഷമാണ് നൽകുന്നത്

 തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് കുറവാണെങ്കിൽ വായ്പ അനുവദിച്ച് തനത് ഫണ്ടിൽ ഇത് കുറവ് ചെയ്യും

4 ഗഡുവായി

 കരാറാകുമ്പോൾ: ₹40,000

 ബേസ്‌മെന്റ് കഴിഞ്ഞാൽ: 1.6 ലക്ഷം

 ലിന്റൽ പൂർത്തിയായാൽ: 1 ലക്ഷം

 മേൽക്കൂര കഴിഞ്ഞാൽ: 1 ലക്ഷം

പൂർത്തിയായ വീടുകൾ

 തിരുവനനന്തപുരം: 51733

 കൊല്ലം: 36380

 പത്തനംതിട്ട: 12295

 ആലപ്പുഴ: 30230

 കോട്ടയം: 16401

 ഇടുക്കി: 23881

 എറണാകുളം: 31770

 തൃശൂർ: 29774

 പാലക്കാട്: 46740

 മലപ്പുറം: 51031

 കോഴിക്കോട്: 30580

 വയനാട്: 25508

 കണ്ണൂർ: 19735

 കാസർകോട്: 16478

 ആകെ: 4,22,536