തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിൽ ഭരണഘടനാദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ.മീരാ ജോർജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് ബർസർ ഫാ.തോമസ് കയ്യാലയ്ക്കൽ ഭരണഘടനാദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ഡോ.റെനി സ്കറിയ,സെൽഫ് ഫിനാൻസ് വിഭാഗം ഡയറക്ടർ ഡോ.കെ.ഉമ്മച്ചൻ,കോളേജ് യൂണിയൻ ചെയർപേഴ്സൺ അനീന ജോർജ്,ആലോക് പി.പ്രപഞ്ച് തുടങ്ങിയവർ പങ്കെടുത്തു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷം അസി.ഡയറക്ടർ സുജാ ചന്ദ്ര.പി ഉദ്‌ഘാടനം ചെയ്തു. എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ്.പി അദ്ധ്യക്ഷത വഹിച്ചു. എഫ്.എ സാജുമോൻ.എസ്, വി.എസ്.ലേഖ,റിസർച്ച് ഓഫീസർമാരായ കെ.ആർ.സരിതകുമാരി, ദീപ്തി.കെ.ആർ.,കവിയും പ്രഭാഷകനുമായ ദിലീപ് കുറ്റ്യാനിക്കാട്,സുധീർ.കെ.എസ്,റിസർച്ച് ഓഫീസർ റാഫി പൂക്കോം,സബ് എഡിറ്റർ ശ്രീരാജ്.കെ.വി തുടങ്ങിയവർ പങ്കെടുത്തു.

പാങ്ങോട് മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ദേശീയ ഭരണഘടനാദിനം ആചരിച്ചു. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി വൈസ് പ്രിൻസിപ്പൽ ഡോ.ദിൽഷാദ് ബിൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പാങ്ങോട് ജംഗ്ഷനിൽ എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.മുംതാസ്.എസിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. സെമിനാർ ഹാളിൽ നടന്ന സമ്മേളനത്തിൽ സൂപ്രണ്ട് കടക്കൽ ജുനൈദ്,അദ്ധ്യാപകരായ ഡോ.അബ്ദുൽ ഹാദി.വൈ.എം,ഡോ.പി.ഇസ്രത്ത്,ഡോ.അൽത്താഫ് ഹുസൈൻ എന്നിവരും പങ്കെടുത്തു.

ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി ഓൺലൈനായി ഭരണഘടനാദിനം ആചരിച്ചു. നിയമസഭ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.നാരായണ പണ്ടാല,ഹോംകോ എം.ഡി ഡോ.ശോഭാ ചന്ദ്രൻ,ഡോ.പി.ശൈല, ഡോ.മറിയാമ്മ ജോൺ,ഡോ.മനോജ്.ജി.എസ് എന്നിവർ പങ്കെടുത്തു.