hi

കിളിമാനൂർ: കിളിമാനൂർ വിദ്യ എൻജിനിയറിംഗ് കോളേജിൽ സയൻസ് ആൻഡ് ടെക്നോളജി അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.യന്തിരൻ റോബോട്ടുകളെ നിർമ്മിക്കുന്നതടക്കം നിരവധി പരിശീലന പരിപാടികളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നു.തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുത്തത്.പ്രോഗ്രാം മാതൃകാപരമാണെന്ന് മുൻ മന്ത്രി സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.പ്രിൻസിപ്പൽ ഡോ.ടി. മാധവരാജ്‌ രവികുമാർ,കോളേജ് ഡയറക്ടർ ബ്രിഗേഡിയർ കെ.എസ്.ഷാജി തുടങ്ങിയവർ പങ്കെടുത്തു.