ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 134. 20 ലക്ഷം രൂപ അനുവദിച്ചതായി ഒ.എസ്.അംബിക എം.എൽ.എ അറിയിച്ചു.ചെറുന്നിയൂർ പഞ്ചായത്തിലെ ശാസ്താംനട- മുട്ടയ്കാട് റോഡിന് 68.20 ലക്ഷം രൂപയും വക്കം പഞ്ചായത്തിലെ ഏറൽ ജംഗ്ഷൻ-മാടൻ നട-മീരാൻകടവ് റോഡിന് 66 ലക്ഷം രൂപയുമാണ് അനുവദിച്ചത്.ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.