ശ്രീകാര്യം: ഭക്ഷണത്തിൽ ചത്ത അട്ടയെ കണ്ടെത്തിയ സംഭവത്തിൽ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലെ ക്യാന്റീൻ താത്കാലികമായി പൂട്ടി. നവീകരണം നടത്തി വേണ്ടത്ര സൗകര്യങ്ങളൊരുക്കിയ ശേഷം ക്യാന്റീൻ തുറന്നാൽ മതിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസമാണ് ഹെൽത്ത് സെന്ററിൽ അഡ്മിറ്റായിരുന്ന ശ്രീകാര്യം പൗഡിക്കോണം സ്വദേശി ധനുഷ് (37) വാങ്ങിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ക്യാന്റീനാണിത്. ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്നും മറ്റൊരിടത്ത് പാചകം ചെയ്‌ത ശേഷമാണ് ഇവിടേക്ക് എത്തിക്കുന്നതെന്നും​ ഭക്ഷണം പൊതിയാനെടുത്ത പേപ്പറിൽ നിന്നാകാം അട്ട ഭക്ഷണത്തിലെത്തിയതെന്നുമാണ് ക്യാന്റീൻ അധികൃതർ പറയുന്നത്.