
വെളിച്ചത്തിന് ഇരുട്ടിന്റെ ചുവ,
ഇരുട്ടിനോ ചോരമണം...
നിഷ്‌കളങ്ക ഹൃദയങ്ങളുടെ നിശബ്ദത
വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ അടയിരിക്കലാവാം...""
യുദ്ധത്തിനെതിരെയാണ് കവിതാ രൂപത്തിൽ ഋതുപർണ്ണയുടെ തൂലിക ചലിച്ചത്. 'ഇനിയെത്ര ദൂരം ശൂന്യതയിലേക്ക്' എന്ന കവിതയ്ക്ക് ഒന്നാം സമ്മാനം തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടുക്കാരിയായ ഋതുപർണ്ണയ്ക്ക്. ഈ നേട്ടം സ്വന്തമാക്കുന്നത് തുടർച്ചയായ മൂന്നാം തവണ.
എച്ച്.എസ്.എസ് വിഭാഗം മലയാളം കവിതാ രചനയിൽ 'ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നവർ" എന്നതായിരുന്നു വിഷയം. യുക്രെയിൻ, പാലസ്തീൻ യുദ്ധങ്ങളിൽ ഇരകളാകുന്ന കുട്ടികളെയാണ് ഋതുപർണ്ണ കൂടുതൽ പരാമർശിക്കുന്നത്. കോഴിക്കോട്ടും കൊല്ലത്തും നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ ഋതുപർണ്ണ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.ആനുകാലികങ്ങളിലും പുസ്തകങ്ങളിലും ഋതുവിന്റെ കഥകളും കവിതകളും അച്ചടിച്ച് വന്നിട്ടുണ്ട്. കവിയും അദ്ധ്യാപകനുമായ സന്തോഷ് തോന്നയ്ക്കലിന്റെയും പ്രിയയുടെയും മകളാണ്.