
ശംഖുംമുഖം: വേളി ടൂറിസ്റ്റ് വില്ളേജിലെ ഫ്ളോട്ടിംഗ് പാലത്തിന്റെ പലഭാഗങ്ങളും തകർന്ന് അപകടാവസ്ഥയിൽ. കയറുകൊണ്ട് കെട്ടിയാണ് പാലം സംരക്ഷിച്ചിരിക്കുന്നത്.അപകടഭീതി കാരണം ടൂറിസ്റ്റ് വില്ലേജ് അധികൃതർ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 20 രൂപ ടിക്കറ്റെടുത്ത് ടൂറിസ്റ്റ് വില്ളേജിലേക്ക് കടക്കുന്ന സഞ്ചാരികൾക്ക് കടലും കായലും മുത്തമിടുന്ന ബീച്ചിന്റെ സൗന്ദര്യക്കാഴ്ചകൾ കാണാൻ കഴിയാതെ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്.
ബോട്ടുകളും കട്ടപ്പുറത്ത്
വേളി ടൂറിസ്റ്റ് വില്ളേജിലെ വിനോദസഞ്ചാരികളിലധികവും എത്തുന്നത് കായൽ ബോട്ടിംഗിനാണ്.എന്നാൽ വേളിയിലെ ബോട്ട്ക്ളബ് അനുദിനം നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. 23 ബോട്ടുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് ചിലതുമാത്രമാണ്..
ക്യാമറകളും കണ്ണടച്ചു
വേളി ടൂറിസ്റ്റ് വില്ളേജിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി വില്ളേജിനുള്ളിലും പുറത്തുമായി സ്ഥാപിച്ചിരിക്കുന്ന നാല്പതോളം ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി.ഇതോടെ ടൂറിസ്റ്റ് വില്ലേജിലെ സുരക്ഷ പേരിനുമാത്രമായി.