elamaram

തിരുവനന്തപുരം :ഉത്തരേന്ത്യയിലെ കർഷകർ ജനിച്ചുവളർന്ന നാട്ടിൽ തൊഴിലെടുത്ത് ജീവിക്കാനാകാതെ മറ്റുനാടുകളിലേക്ക് പോകുകയാണെന്നും അടിസ്ഥാന തൊഴിലാളികൾക്കിടയിൽ നിർബന്ധിത കുടിയേറ്റം ശക്തമായെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം പറഞ്ഞു.കുടിയേത്തിന്റെ ഭാഗമായാണ് കേരളത്തിൽ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ എത്തുന്നത്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയനുകളും നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം. ജനങ്ങളുടെ ഐക്യം തടയാൻ കലാപങ്ങളുടെ കെട്ടഴിച്ചുവിടുകയാണ് കേന്ദ്ര സർക്കാർ. സമരങ്ങളെ തടയാൻ വർഗീയ, വംശീയ വിദ്വേഷം വളർത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. മണിപ്പുരിലും ഏറ്റവും ഒടുവിൽ യു.പിയിലെ സംഭലിലും അതാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരന്നു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജയൻബാബു, സംസ്ഥാന സെക്രട്ടറിമാരായ ആർ.രാമു, കെ.എസ്.സുനിൽകുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, വി.ജെ.ജോസഫ് (ഐ.എൻ.ടി.യു.സി), വി.ജോയി, വി.എസ്.പത്മകുമാർ, കെ.സി.വിക്രമൻ (കർഷകസംഘം), കെ.പി.രാജേന്ദ്രൻ, മീനാങ്കൽ കുമാർ, വെട്ടുകാട് സോളമൻ (എ.ഐ.ടിയു.സി), സീറ്റാദാസൻ (സേവ), ആനയറ രമേഷ് (ടി.യു.സി.സി), കോരാണി സനൽ (കെ.ടി.യു.സി), അഡ്വ. ശൂരനാട്ചന്ദ്രശേഖരൻ (ജെ.ടി.യു), എൻ.രതീന്ദ്രൻ, കെ.ശശാങ്കൻ, അഡ്വ.ഷാജഹാൻ (കെ.എസ്‌.കെ.ടി), മാഹീൻ അബുബക്കർ (എസ്.ടി.യു), മോഹനൻ നായർ, പൊടിയാൻകുട്ടി മീനാങ്കൽ (എൻ.എൽ.സി), വെങ്ങാനൂർ ബ്രൈറ്റ്, അഡ്വ. വേണുഗോപാലൻ നായർ (കിസാൻ സഭ),സന്തോഷ് യോഹന്നാൻ (മാണി കോൺഗ്രസ്), തമ്പാനൂർ രാജീവ് (കർഷകസംഘം സ്‌കറിയ), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ്.എസ്), വി.സുരേന്ദ്രൻപിള്ള (ആർ.ജെ.ഡി), എം വി.ശശിധരൻ (എഫ്.എസ്.ഇ.ടി.ഒ) പള്ളിച്ചൽ വിജയൻ എന്നിവർ സംസാരിച്ചു.