നെയ്യാറ്റിൻകര: മത്സരവേദികളിൽ കിട്ടാതെപോയ അവസരങ്ങളോർത്ത് വിഷമിച്ചാരും നിൽക്കരുത്. പാട്ടോ ഡാൻസോ മിമിക്രിയോ ഐറ്റം ഏതുമാകട്ടെ... ഊട്ടുപുരയ്ക്കരികിൽ നിങ്ങൾക്കായി ഒരുങ്ങിക്കിടപ്പുണ്ടൊരു വേദി !

ഇവിടെ മത്സരമോ വിധികർത്താക്കളോ ഇല്ല, ആസ്വാദകരും രുചിഗന്ധങ്ങളും മാത്രം... ഒടുവിൽ കൈയടിയും കിട്ടും. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഊട്ടുപുരയോട് ചേർന്നാണ് മേളയുടെ 16ാം വേദിയായി രക്ഷിതാക്കൾക്കും കുട്ടികൾക്കും അദ്ധ്യാപകർക്കുമായി നെയ്യാർ കലയിടം ഒരുക്കിയിട്ടുള്ളത്.കലോത്സവ വേദികളുടെ സുരക്ഷനോക്കുന്ന കാക്കിക്കുള്ളിലെ കലാകാരന്മാർക്കും ഈ വേദി ഉപയോഗിക്കാമെന്ന് ഭക്ഷണകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രണ്ടുദിവസങ്ങളിലായി 100 ഓളം പരിപാടികളാണ് ഇവിടെ നടന്നത്.