1

പൂവാർ: മാതാപിതാക്കളെ ഉപദ്രവിക്കുന്നത് ചോദ്യചെയ്ത സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരൻ അറസ്റ്റിൽ. കരുംകുളം പുതിയതുറ കിണറുവിള പുരയിടത്തിൽ വിൻസെന്റിനെയാണ് (43) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.കഴുത്തിന് വെട്ടേറ്റ സഹോദരി മറിയം ആശുപത്രിയിലാണ്.കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. മറിയത്തിന്റെ വീടിന് തൊട്ടടുത്തതാണ് സഹോദരൻ വിൻസെന്റും മാതാപിതാക്കളും താമസിക്കുന്നത്. സ്ഥിരം മദ്യപാനിയായ വിൻസെന്റ് മദ്യപിച്ചെത്തി മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കളെ ഉപദ്രവിച്ചശേഷം ഇയാൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. തൊട്ടടുത്ത മകളുടെ വീട്ടിൽ അഭയം തേടിയ ഇവരെയന്വേഷിച്ചെത്തിയ പ്രതി ഇവിടെയും ബഹളമുണ്ടാക്കി.ഇതു ചോദ്യം ചെയ്ത മറിയത്തെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ വിൻസെന്റ് ഓടിരക്ഷപ്പെട്ടു.

മറിയം കാഞ്ഞിരംകുളം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ മിഥുൻ.ടി.കെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.