niyamasabha

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ (പാലക്കാട്), യു.ആർ. പ്രദീപ് (ചേലക്കര) എന്നിവർ നിയമസഭാംഗങ്ങളായി ഡിസംബർ നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീറിന് മുമ്പാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്യുക. രാഹുൽ സഭയിലെ കന്നി അംഗമാണ്. യു.ആർ.പ്രദീപ് നേരത്തേ ചേലക്കരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.