
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐയുമായും ജമാ അത്തെ ഇസ്ലാമിയുമായും ചേർന്ന് എൽ.ഡി.എഫ് ഭരിക്കുകയാണെന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സി.പി.എം. ഒരു മാദ്ധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും പാർട്ടി സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുകെയന്ന ലക്ഷ്യേത്താടെ നടത്തുന്ന ഇത്തരം പ്രചാരവേലകളെ തിരിച്ചറിയണം. വ്യാജ വാർത്തകൾക്കെതിശര നിയമ നടപടിയുൾപ്പെടെ ആലോചിക്കും.