നെയ്യാറ്റിൻകര: പോയിന്റ് പട്ടികയിലെ മേൽക്കൈ രണ്ടാം ദിനവും തുടർന്ന് കിളിമാനൂർ ഉപജില്ലാ. 422 പോയിന്റുമായാണ് നഗരത്തിലെ സബ് ജില്ലകളെ പിന്നിലാക്കി കിളിമാനൂർ മുന്നേറുന്നത്.പോയിന്റ് പട്ടികയിൽ ആദ്യ ദിനം മുതൽ കിളിമാനൂർ ഒന്നാം സ്ഥാനത്താണ്.405 പോയിന്റുമായി ആറ്റിങ്ങൽ രണ്ടാമതുണ്ട്.
400 പോയിന്റുമായി തിരുവനന്തപുരം സൗത്തും 396 പോയിന്റുമായി തിരുവനന്തപുരം നോർത്തും തൊട്ടുപിന്നിലുണ്ട്.
135 പോയിന്റുമായി കാർമൽ എച്ച്.എസ്.എസാണ് സ്‌കൂളുകളുടെ വിഭാഗത്തിൽ ഒന്നാമത്. 88 പോയിന്റുമായി നന്ദിയോട് എസ്.കെ.വി എച്ച്.എസ് രണ്ടാം സ്ഥാനത്തും 82 പോയിന്റുമായി നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ജി.എച്ച്.എസ് മൂന്നാം സ്ഥാനത്തുമാണ്.
സംഘാടകരേ പ്ലീസ് നോട്ട്...
വിദ്യാധിരാജ സ്‌കൂളിലെ മൂന്നാം നിലയിലെ വേദി 14.കഥകളി,ഓട്ടൻതുള്ളൽ തുടങ്ങിയ മത്സരങ്ങൾ നടക്കുന്ന വേദിയാണിത്.മത്സരാർത്ഥികളും രക്ഷകർത്താക്കളും ഈ വേദിയിലെത്തുന്നത് വളരെ കഷ്ടപ്പെട്ടാണ്.അതുപോലെ വേദി 11,12 എന്നിവ സെന്റ് തെരേസാസ് സ്‌കൂളിലാണ്. മത്സരാർത്ഥികൾക്ക് വസ്ത്രം മാറാൻ പോലും സൗകര്യമില്ലാത്ത ദുരവസ്ഥ.ഇതേ അവസ്ഥ തന്നെയാണ് മറ്റൊരു വേദി പ്രവർത്തിക്കുന്ന ടീച്ചേർസ് ഓഡിറ്റോറിയത്തിലും.