നെയ്യാറ്റിൻകര: ജില്ലാ കലോത്സവത്തിൽ ഈ വർഷവും ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി കിളിമാനൂർ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. കഴിഞ്ഞ ഏഴു വർഷമായി ജില്ലാ സംസ്ഥാന കലോത്സവ വേദികളിലെ ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും ആധിപത്യം ഈ വർഷവും ആർ.ആർ.വി ബോയ്സ് സ്‌കൂൾ നിലനിറുത്തി.നിവേദ്.എ.എസും സംഘവും നയിച്ച ചെണ്ടമേളത്തിനും അദ്വൈത് എസ്.എയും സംഘവും നയിച്ച പഞ്ചവാദ്യത്തിനുമാണ് ഒന്നാം സ്ഥാനം.നന്ദൻ മാരാർ,ആരോമൽ,രാജു എന്നിവരായിരുന്നു ഗുരുക്കന്മാർ.