നെയ്യാറ്റിൻകര: കലോത്സവ വേദിയായ നെയ്യാറ്റിൻകര ഗവ.എച്ച്.എസ്.എസിൽ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കൊടിമരത്തിൽ ചരട് കുരുങ്ങിയ സംഭവത്തിൽ വിദ്യാർത്ഥിയെ ആരും കൊടിമരത്തിൽ കയറ്റിയതല്ലെന്ന് സ്വീകരണ കമ്മിറ്റി കൺവീനറായ ആർ.സലിം രാജ് പ്രസ്താവനയിൽ പറഞ്ഞു.സംഘാടകർ കൊടിമരത്തിൽ കുരുങ്ങിയ ചരട് അഴിക്കാൻ ശ്രമിച്ചിട്ട് സാധിക്കാത്തതുകൊണ്ട് വോളന്റിയർ ഡ്യൂട്ടിയിലുണ്ടായിരുന്ന നെയ്യാറ്റിൻകര ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റംഗവും കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ അനന്തൻ.എ.എസ് സ്വമനസാലെ കൊടിമരത്തിൽ കയറി കുരുക്കഴിച്ചതാണ്.ഉടൻ തന്നെ കുട്ടി താഴെയിറങ്ങുകയും ചെയ്തു.അരമണിക്കൂറിനു ശേഷം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റ് കലോത്സവത്തിന് പതാക ഉയർത്തി.ആരും നിർബന്ധിച്ചിട്ടല്ല സ്വമനസാലെ കൊടിമരത്തിൽ കയറിയതാണെന്നും എൻ.എസ്. എസ് വോളിയർ എന്ന നിലയിൽ തനിക്ക് ഉയരത്തിൽ കയറുവാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.ആയതിനാൽ എം.എൽ.എയെയോ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്‌റ്റന്റിനെയോ ഇക്കാര്യവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും സലിം രാജ് പറഞ്ഞു.