നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കാർഷിക കോളേജ് സ്ഥാപിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ഇന്ത്യ കൺസ്യൂമർ സംഗമം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നാഗർകോവിലിൽ നടന്ന യോഗത്തിൽ അലോസ്യസ് മണി അദ്ധ്യക്ഷത വഹിച്ചു. അമൃത രാജ്, ഹലീൽ റഹ്മാൻ, പ്രവീൺ രാജ്, ശങ്കർ, മേരി വിജയ എന്നിവർ പങ്കെടുത്തു. തുടർന്ന് കന്യാകുമാരിയിൽ അന്താരാഷ്ട്ര ടൂറിസം സൗകര്യവും ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.