ആറ്റിങ്ങൽ: രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം പൊലീസ് തടയുന്നതിനാൽ കലാകാരന്മാർക്ക് അവരുടെ പരിപാടി അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കേരള ഡ്രാമാ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ.പ്രോഗ്രാം സ്ഥലത്തെത്തുമ്പോഴാണ് രാത്രി 10ന് ശേഷം അവിടെ പ്രോഗ്രാം അവതരിപ്പിക്കാനാവില്ലെന്ന് പൊലീസ് അറിയിക്കുന്നത്. പ്രോഗ്രാം അവതരിപ്പിച്ചില്ലെങ്കിൽ കമ്മിറ്റിക്കാർ പൈസ നൽകുകയുമില്ല.വണ്ടി വാടകയും ആർട്ടിസ്റ്റുകളുടെ ബാറ്റയും സമിതിയുടെ സംഘാടകൻ കൊടുക്കേണ്ടി വരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കലാകാരന്മാരുടെ ആവശ്യം.കേരളത്തിലെ കലാകാരന്മാരെ നടുക്കിയ കണ്ണൂർ കേളകം വാഹനാപകടത്തിൽ മരിച്ച 2 ആർട്ടിസ്റ്റുകളുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും ചികിത്സയിൽ കഴിയുന്നവരുടെ തുടർജീവിതത്തിനും ലക്ഷങ്ങൾ മുടക്കി നാടകം ഇറക്കിയ നാടക സമിതിയെ സംരക്ഷിക്കണമെന്നും കേരള ഡ്രാമാ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.