
കാട്ടാക്കട:കാട്ടാക്കട താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനും ഹ്യൂമൻ റിസോഴ്സ് സെന്ററും ചേർന്ന് സംഘടിപ്പിച്ച നേതൃത്വ പരിശീലന ശില്പപശാല യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.കൊട്ടാരക്കര യൂമിയൻ സെക്രട്ടറി സി.അനിൽകുമാർ ക്ലാസ് നയിച്ചു.യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,ഇൻസ്പെക്ടർ ആർ.വി.വിപിൻ,കരയോഗം ഭാരവാഹികൾ,യൂണിയൻ പ്രതിനിധികൾ,ഇലക്ടൊറൽ റോൾ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.