
ബാലരാമപുരം: തലയൽ എൻ.എസ്.എസ് കരയോഗം അത്യാധുനികരീതിയിൽ പണികഴിപ്പിച്ച ശ്രീഭദ്രകൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.കരയോഗം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ എ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ, പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ, ബ്ലോക്ക് മെമ്പർമാരായ എം.ബി. അഖില, ആർ.എസ്. വസന്തകുമാരി, താലൂക്ക് യൂണിയൻ സെക്രട്ടറി പി.എം. പ്രകാശ്, മെമ്പർമാരായ കെ.ഗോപിനാഥൻ, പുള്ളിയിൽ പ്രസാദ്, കെ.പി. ഷീല, എസ്.സുനിത, നഗരസഭ കൗൺസിലർമാരായ എസ്. ഷാമില, എസ്.പ്രസന്നൻ, സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.ബിജു, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.മോഹനൻ നായർ, ഏകോപന സമിതി ബാലരാമപുരം യൂണിറ്റ് പ്രസിഡന്റ് ഇ.എം. ബഷീർ, എൻ.എസ്.എസ് മേഖലാ കമ്മിറ്റി ചെയർമാൻ പുതിച്ചൽ രാമചന്ദ്രൻ നായർ, മാളോട്ട് ശ്രീമൂലസ്ഥാനം ഭുവനേശ്വരി ക്ഷേത്രം പ്രസിഡന്റ് എസ്.മുരളി, തലയൽ കരയോഗം ട്രഷറർ വി.മധുസൂദനൻ നായർ, ദേവി വിലാസം വനിതാ സമാജം പ്രസിഡന്റ് ഒ.തുളസി, തലയൽ കരയോഗം വൈസ് പ്രസിഡന്റ് സതീഷ് കുമാർ, ജോ.സെക്രട്ടറി വി.അനിൽകുമാർ, തലയൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എൻ.ഹരിഹരൻ സ്വാഗതവും സെക്രട്ടറി എ.രവീന്ദ്രൻനായർ നന്ദിയും പറഞ്ഞു.