swami-irthambharananda

വർക്കല: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സിന്റെ ഭാഗമായി ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നടന്ന ഓൺ ദി ജോബ് ട്രെയിനിംഗിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഒ. ലിജ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വികാസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. റ്റിറ്റി പ്രഭാകരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ഡയറ്റീഷൻ അർഷിദ ഷമീന നൗഷാദ് ക്ലാസുകൾ നയിച്ചു. രാജീവ് , ഡോ: കെ ജോഷി (ആർ.എം.ഒ) എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ഷാജി സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് കെ. എസ് അജിതകുമാരി നന്ദിയും പറഞ്ഞു.