
വെഞ്ഞാറമൂട്: സി.പി.എം വെഞ്ഞാറമൂട് ഏരിയാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം കെ. മീരാൻ സാഹിബ് നഗറിൽ (ദോഫാർ ആഡിറ്റേറിയം ഭരതന്നൂർ) സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ബി.ബാലചന്ദ്രൻ താത്കാലിക അദ്ധ്യക്ഷനായി. മുതിർന്ന നേതാവ് കോലിയക്കോട് എൻ.കൃഷ്ണൻനായർ പതാകയുയർത്തി. സ്വാഗത സംഘം ചെയർമാൻ കെ.പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
ഏരിയാ സെക്രട്ടറി ഇ.എ.സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ആർ.കെ.ജയകുമാർ രക്തസാക്ഷി പ്രമേയവും പി.ജി.സുധീർ,പ്രീത പ്രദീപ് തുടങ്ങിയവർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബി.ബാലചന്ദ്രൻ, എസ്.ആർ. അശ്വതി,എസ്.കെ.ആദർശ്,എസ്.സതീശൻ, എസ്.എം.റാസി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ആർ.അനിൽ കൺവീനറായ പ്രമേയം കമ്മിറ്റിയും ആർ. മോഹനൻ കൺവീനറായ മിനിട്സ് കമ്മിറ്റിയും, വൈ.വി. ശോഭകുമാർ കൺവീനറായ ക്രഡൻഷ്യൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഡി.കെ. മുരളി എം.എൽ.എ, ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി. ജയൻബാബു,കെ.സി.വിക്രമൻ, പുത്തൻകട വിജയൻ, കെ.എസ്.സുനിൽകുമാർ, എസ്. പുഷ്പലത,ജില്ലാ കമ്മിറ്റി അംഗം എം.ജി.മീനാംബിക തുടങ്ങിയവർ പങ്കെടുത്തു.
വെളളിയാഴ്ച വൈകിട്ട് 4ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഭരതന്നൂർ) നടക്കുന്ന പൊതുസമ്മേളനം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.