k

30 ദിവസത്തിനകം മറുപടി നൽകണം.

തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണന് ചാർജ്ജ് മെമ്മോ നൽകി ചീഫ് സെക്രട്ടറി. 30 ദിവസത്തിനകം വിശദീകരണം നൽകണം. അഡീ.ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിന് സസ്‌പെൻഷനലായ എൻ.പ്രശാന്തിന് മെമ്മോ നൽകിയിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നും അദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഗോപാലകൃഷ്ണൻ ഫോൺ റീസെറ്റ് ചെയ്തശേഷമാണ് ഫൊറൻസിക് പരിശോധനയ്ക്ക് നൽകിയത്. ഐ.എ.എസുകാരിൽ ജാതി വേർതിരിവുണ്ടാക്കുക, ഐക്യം തകർക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.

ഇതെല്ലാം കുറ്റാരോപണ മെമ്മോയിൽ ഉണ്ട്. ഗോപാലകൃഷ്ണന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തലാവും തുടരന്വേഷണത്തിനുള്ള തീരുമാനം. വിശദീകരണം തൃുപ്തികരമാണെങ്കിൽ നടപടികൾ അവസാനിപ്പിക്കാനും അല്ലെങ്കിൽ തുടരന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും സർക്കാരിനാവും.