varma

തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലിയായിരുന്നു പി.ഭാസ്കരൻ എന്ന് കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ സംഘടിപ്പിച്ച പി.ഭാസ്കരൻ ജന്മശതാബ്ദി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാനങ്ങളിൽ കേരളീയതയെ എല്ലാ അർത്ഥത്തിലും സമഗ്രതയിൽ ആവിഷ്കരിച്ച കവിയായിരുന്നു പി.ഭാസ്കരൻ എന്ന് മുഖ്യപ്രഭാഷണം നടത്തിയ കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ജെ.എസ്. അനില അദ്ധ്യക്ഷയായി. ഡോ.സാബു കോട്ടുക്കൽ, ഡോ.ടി.കെ.സന്തോഷ് കുമാർ, ഡോ.വി.ലാലു, ഡോ.എസ്.കെ.ഗോഡ്‌വിൻ എന്നിവർ സംസാരിച്ചു. എൻ.രാജൻ, സാവിത്രി രാജീവൻ, വീരാൻ കുട്ടി, വിജയരാജമല്ലിക, എം.കെ.ഹരികുമാർ, ഡി.പി.അജി എന്നിവർ പി.ഭാസ്കരന്റെ കാവ്യലോകത്തെപ്പറ്റി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.